ബിന്ദു സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ബിന്ദു സെബാസ്റ്റ്യന്‍ നെടുങ്കല്ലേല്‍ തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്കിന്റെ മൂന്നിലവ് ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ് ബിന്ദു.

മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലെ മികച്ച പ്രവര്‍ത്തനമാണ് ബിന്ദുവിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു വഴിതെളിച്ചത്.

Advertisements

ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷമാണ് ബിന്ദു പൊതുരംഗത്തേയ്ക്ക് കടന്നുവരുന്നതും മൂന്നിലവ് ഗ്രാമപഞ്ചായത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതും.

ബിന്ദു സെബാസ്റ്റ്യന്‍ മികച്ച ഭൂരിപക്ഷത്തോടുകൂടിയാണ് ഇക്കുറി മൂന്നിലവ് ഡിവിഷനില്‍നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മഹിളാ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റു കൂടിയാണ്.

You May Also Like

Leave a Reply