പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരുക്കേറ്റ ബന്ധുക്കളായ അരുണാപുരം സ്വദേശി നോബിൾ ഫ്രാൻസിസ് ( 53 ) ചേർപ്പുങ്കൽ സ്വദേശി എഡ്വിൻ ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആണ്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മുക്കൂട്ടുതറ സ്വദേശികളായ ജിജി ജോർജ് (51 ) മകൻ ജുവൽ ജിജി ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുക്കുട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റ മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി ( 45)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണി വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.