പാലാ ഈരാറ്റുപേട്ട റൂട്ടിൽ ചെത്തിമറ്റത്തിനു സമീപം ബസിനടിയിൽപ്പെട്ട് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച 21 വയസ്സുള്ള യുവാവാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചപ്പോൾ ബൈക്കിൽ പുറകിലിരുന്ന യുവാവ് തെറിച്ച് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ബസിനടിയിൽ വീണ യുവാവിന്റെ തല തകർന്നാണ് മരണം സംഭവിച്ചത്. ജർമ്മൻ ഭാഷ പഠിക്കാനാണ് കണ്ണൂർ സ്വദേശിയായ യുവാവ് പാലായിൽ എത്തിയത്. ബൈക്ക് ഓടിച്ചിരുന്ന ആൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു.