ചങ്ങനാശ്ശേരിയില്‍ എം.സി റോഡില്‍ തുരുത്തിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് കയറി യുവാക്കള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സ്വദേശികളായ വിഷ്ണു വി മനോജ് (23), നിഥിന് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി ആയിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ഇരുവരും.
Advertisements
തുരുത്തി പുന്നമൂട് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.