ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജു പുന്നന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിജു തന്നെയാണ് രോഗബാധയുടെ വിവരം അറിയിച്ചത്.

സഹപ്രവര്‍ത്തകരായ ചിലര്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബിജുവിന് പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

Advertisements

സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബിജു അഭ്യര്‍ത്ഥിച്ചു.

You May Also Like

Leave a Reply