ആലപ്പുഴ : നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനം തെറ്റാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് പറഞ്ഞു. മുൻ കാലങ്ങളിൽ നടത്തിവന്നതു പോലെ ഇപ്രാവശ്യവും ജലമേള നടത്തിയാൽ പോരെയെന്ന് ബിജു ചെറുകാട് ചോദിച്ചു.

വള്ളം കളി ദിവസം മാറ്റി വിവാദം സൃഷ്ടിക്കുന്നത് സർക്കാരിനെതിരെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണെന്നും മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.