കോട്ടയം : ചൈനയുടെയും റഷ്യയുടെയും ഭരണഘടനയാണ് സജി ചെറിയാനും കൂട്ടരും ലഷ്യമിടുന്നതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് കുറ്റപ്പെടുത്തി.
ജനാധിപത്യ മൂല്യമുള്ള ഒരു രാജ്യത്ത് ജനിച്ച് വളർന്ന് പൊതു പ്രവർത്തകനും മന്ത്രിയും ഭരണാധികാരിയും ആയ വ്യക്തിക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം അവരുടെ നിദ്ധാന്തങ്ങൾ ഉൾപ്രേരണ നൽകുന്നതുമൂലമാണ് . ഈ ചിന്താഗതി രാജ്യതാല്പര്യത്തിനു വിരുദ്ധമാണ്.
മന്ത്രി പ്രസ്ഥാവന പിൻവലിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളോടു മാപ്പു പറയുകയും മന്ത്രി കുപ്പായം ഉപേക്ഷിക്കുകയുമാണ് ചെയ്യേണ്ടതെന്ന് ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.