കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കാതെ ഭരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി സ്വയം മാറിക്കൊടുക്കണമെന്നും അല്ലാതെ പ്രജകളെ കൊഞ്ഞനം കുത്താൻ രാജാവ് കാർണിവൽ കാറിൽ എഴുന്നള്ളിവരേണ്ടെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് .
കറൻ്റ് ചാർജ്, വെള്ളക്കരം, ബസ് ചാർജ് ,വീട്ടുകരം നിത്യോയോപക സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി എല്ലാം തരത്തിലും രായാവ് പ്രജകൾക്ക് നല്ല കാലം സമ്മാനിച്ചാണ് കാർണിവലിൽ എഴുന്നൊള്ളുന്നത് എന്നോർക്കുബോൾ പെരുത്ത സന്തോഷമാണ് മാളോർക്കുള്ളതെന്നും ബിജു ചെറുകാട് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി കൂടി നടപ്പാക്കി പാവങ്ങളെ കുടിയിറക്കിയാൽ രാജാവിൻ്റെ ഭരണം സുവർണ്ണകാലഘട്ടമായിരിക്കുന്നും അതിവേഗം യാത്ര ചെയ്താൽ മതി ആഹാരം കഴിച്ചില്ലേലും കുഴപ്പമില്ലന്നും രാജാവ് മനസിലാക്കുന്നതായും കല്പന വരുമെന്നും ബിജു ചെറുകാട് പറഞ്ഞു.