രാമപുരം: രണ്ടാഴ്ച്ച മുൻപ് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിബിൽ ബേബി(21) ആണ് മരിച്ചത്.
നവംബർ 21 ന് രാമപുരം അമ്പലം ജംഗ്‌ഷനും പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടം നടന്നത്.ബിബിലിൻറെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയിരുന്നു.പക്ഷെ പ്രാർത്ഥനകൾ വിഫലമായി,നാടിന് മുഴുവൻ നൊമ്പരമായി വേദനകളില്ലാത്ത ലോകത്തേയ്ക്ക് ബിബിൽ യാത്രയായി.സംസ്ക്കാരം പിന്നീട്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19