കോട്ടയം: പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സുരക്ഷാ കാരണങ്ങളാൽ താൽകാലികമായി പ്രവർത്തനം നിർത്തിവെച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി കോട്ടയം നഗരത്തിൽ തന്നെ പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ സബ്മിഷൻ. റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ഇക്കാര്യം ഉന്നയിച്ചത്. പുതിയ കെട്ടിടം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസ്പോർട്ട് സേവാ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷ Read More…
പാലാ: ജനറൽ ആശുപത്രിയിൽ നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മാർട്ടം പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. ഇനി മുതൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാകേണ്ട മൃതശരീരങ്ങളും ഇവിടെ പോസ്റ്റ് മാർട്ടം ചെയ്യാം. ഇതിനായി ഫോറൻസിക്സ് വിഭാഗo സർജൻ്റെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.ഇതിനായുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. 2004-ൽ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ ഫോറൻസിക് വിഭാഗം അനുവദിച്ചിരുന്നുവെങ്കിലും നിയമ നം നടത്തുകയുണ്ടായില്ല.കെ..എം.മാണി ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് പ്രത്യേക Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11KV ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ കോലാനി, പെരിങ്ങാലി, ഇരുമാപ്ര, മേലുകാവ് ചർച്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9AM മുതൽ 5.PM വരെ വൈദ്യുതി മുടങ്ങും. LT ടച്ചിങ് ക്ലീയറൻസ് വർക് നടക്കുന്നതിനാൽ നാളെ മൂന്നിലവ് ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിൽ 11AM മുതൽ 5 PM വരെയും നരിമറ്റം, നരിമറ്റം ജംഗ്ഷൻ, ചൊവ്വൂർ ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ 8.30AM മുതൽ 11AM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.