kottayam

ഭാരത് ജോഡോ യാത്രക്കായി ജില്ല ഒരുങ്ങി: നാട്ടകം സുരേഷ്

കോട്ടയം: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തി എഐസിസി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കുവാൻ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു.

ബൂത്ത്തലം മുതൽ ജില്ലാതലം വരയുള്ള പ്രവർത്തകയോഗങ്ങൾ പൂർത്തീകരിച്ചു. ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ തുടക്കം കുറിക്കുന്നു. ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ഭവനത്തിൽ പതാക ഉയർത്തി പതാകദിനം ആചരിക്കുകയും , എല്ലാ നേതാക്കൻമാരും അവരവരുടെ ബൂത്തുകളിൽ ഭവന സന്ദർശനം നടത്തുകയും ചെയ്യും.

13, 14 തീയതികളിലായി നിയോജക മണ്ഡലം തല നേതൃയോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. 15, 16 തീയതികളിൽ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് നയിക്കുന്ന വിളംബര ജാഥ ജില്ലയിലുടനീളം പ്രചരണം നടത്തുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു

Leave a Reply

Your email address will not be published.