Erattupetta News

സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

ഈരാറ്റുപേട്ട: ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ പണിത് കൊടുക്കുന്ന സ്നേഹ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച കൊണ്ട് ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു ഭവനം എന്ന നിലയിൽ ആകെ ഇരുന്നൂറ് വീടുകൾ സൗജന്യമായി അർഹരായ വിദ്യാർത്ഥികൾക്ക് പൊതുജന സഹകരണത്തോടെ പണിത് കൊടുക്കാനാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമാക്കിയിരിക്കുന്നത്.

ഈ പദ്ധതിയിലേക്ക് ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ മുസ്ലീം ഗേൾസ് സ്കൂളിലെ സ്വന്തമായി വീടില്ലാത്ത അസ്ന , ആസിയ എന്നീ സഹോദരിമാരായ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. നഗരസഭയിലെ അഞ്ചാം വാർഡിൽ മുരിക്കോലി ഭാഗത്തായിട്ടാണ് ഇവർക്കായി വീട് പണിത് നൽകുന്നത്.

ഇതിന്റെ തറക്കല്ലിടൽ കർമ്മം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല, നഗരസഭാ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, സ്കൗട്ട് ആന്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ ആർ. നന്ദകുമാർ, ഹെഡ് മിസ്ട്രസ് ലീനാ . എം.പി, പി .ടി .എ പ്രസിഡന്റ് ബൽ ക്കീസ് നവാസ് എന്നിവരുടെ സാന്നിധ്യത്തിൽ കടുവാ മുഴി മസ്ജിദുന്നൂർ ഇമാം ഇബ്രാഹീം കുട്ടി മൗലവി നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറി അജയൻ , ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ബാബു, ഓമന റ്റീച്ചർ , ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജ്ന ,ട്രഷറർ ജ്യോതി പി.നായർ , ഗൈഡ്സ് വോളന്റിയേഴ്സ് , അദ്ധ്യാപകർ, അയൽക്കാർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.