ഭരണങ്ങാനം : ലയൺസ് ക്ലബ് ഓഫ് ഭരണങ്ങാനം ഓണാഘോഷവും പാലാ രൂപതയുടെ മുൻ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് ആദരവും നൽകി. ഇടപ്പാടി പൈകട സ്നേഹറാം സ്കൂളിൽ നടന്ന പ്രോഗ്രാമിൽ ഭരണങ്ങാനം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സുരേഷ് ബാബു K.P.N ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് പാലാ രൂപതയുടെ മുൻപിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ DR. ബിനോ ഐ കോശിമുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം പ്രസംഗിച്ചു. ക്ലബ്ബ് ട്രഷറർ ലയൺ. ഡോ. ഇട്ടിയവിര ബാബു സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ലയൺ. റ്റി. ആർ.സന്തോഷ് നന്ദിയും പറഞ്ഞു.
വിഭവസമൃദ്ധമായ ഓണസദ്യയിൽ ഡിസ്ട്രിക്ട് ഗവർണറും ചീഫ് പ്രോജക്ട് കോർഡിനേറ്ററും ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും സ്ഥാപനത്തിലെ അന്തേവാസികളും പങ്കെടുത്തു. വലിയ പിതാവിനെയും ഡിസ്ട്രിക്ട് ഗവർണറെയും ആദരിക്കുകയും ചെയ്തു.