ഭരണങ്ങാനത്തിന് ആശ്വാസ വാര്‍ത്ത; ബുധനാഴ്ച പരിശോധിച്ചവരുടെ റിസള്‍ട്ടുകളെല്ലാം നെഗറ്റീവ്

ഭരണങ്ങാനം: ഇന്നലെ പഞ്ചായത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായ ഭരണങ്ങാനം നിവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത. ബുധനാഴ്ച പരിശോധിച്ചവരുടെയെല്ലാം ഫലം നെഗറ്റീവ് ആണെന്ന് ഉള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്‌സി എം കട്ടപ്പുറം അറിയിച്ചു.

65 പേരുടെ സ്രവമാണ് ബുധനാഴ്ച പരിശോധനയ്ക്ക് എടുത്തത്. ദിവസവും 65 മുതല്‍ 80 പേരുടെ സ്രവം പരിശോധനയ്ക്ക് ഇപ്പോള്‍ എടുക്കുന്നുണ്ടെന്നും ഡോക്ടര്‍ ജെയ്‌സി അറിയിച്ചു.

You May Also Like

Leave a Reply