നിര്‍ധന വിദ്യാര്‍ഥിക്ക് പഠനസഹായമായി ഭരണങ്ങാനം നാട്ടുകൂട്ടം നന്മനസ് എല്‍ഇഡി ടിവി നല്‍കി

ഇടപ്പാടി: ഓണ്‍ലൈനായി തുടങ്ങിയ വിദ്യാഭ്യാസത്തില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന നിര്‍ധന വിദ്യാര്‍ഥിക്ക് പഠനസഹായമായി ഭരണങ്ങാനം നാട്ടുകൂട്ടം നന്മനസ് എല്‍ഇഡി ടിവി നല്‍കി.

അരീപ്പാറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അര്‍ഹനായ വിദ്യാര്‍ഥിക്കാണ് എല്‍ഇഡി ടിവി സമ്മാനിച്ചത്. ഭരണങ്ങാനം നാട്ടുകൂട്ടം നന്മനസ് ചാരിറ്റിയ്ക്കു വേണ്ടി നാട്ടുകൂട്ടം വാട്‌സാപ്ഗ്രൂപ്പ് അഡ്മിന്‍ നൈജു മരോട്ടിക്കല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ഫ്രാന്‍സിസിനു ടിവി കൈമാറി. ടോണി കവിയില്‍ സന്നിഹിതനായിരുന്നു.

You May Also Like

Leave a Reply