നിര്‍ധന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി ഭരണങ്ങാനം നാട്ടുകൂട്ടം

ഇടപ്പാടി: കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവാത്ത ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തവുമായി ഓണ്‍ലൈന്‍ കൂട്ടായ്മയായ ഭരണങ്ങാനം നാട്ടുകൂട്ടം.

ഭരണങ്ങാനം നാട്ടുകൂട്ടം ‘നന്മനസ്’ ചാരിറ്റിയുടെ ഭാഗമായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ അരീപ്പാറ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് സമ്മാനിച്ചത്.

കുട്ടികള്‍ക്കു വേണ്ടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സജി ഫ്രാന്‍സിസ് നാട്ടുകൂട്ടം ഗ്രൂപ്പ് അഡ്മിന്‍ നൈജു മരോട്ടിക്കല്‍ നിന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ബീനാ സജി, ടോണി കവിയില്‍, ലക്ഷ്മി പ്രിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

You May Also Like

Leave a Reply