പാലാ : ഡ്രൈ-ദിനത്തിൽ അനധികൃതമായി മദ്യ വില്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ. ഭരണങ്ങാനം ഉള്ളനാട് മങ്കുഴിച്ചാലിൽ ആഗസ്തി ജോസഫ് (55) ആണ് അറസ്റ്റിലായത്.
പാലാ- തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി ജംഗ്ഷനിൽ തടിമില്ലിൻ്റെ മുൻവശം വച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ വരവെയാണ് എക്സൈസിൻ്റെ പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇയ്യാൾ. പ്രതിയുടെ പക്കൽ നിന്നും 500 മില്ലി ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1615 രുപയും തൊണ്ടിമുതലയി കണ്ടെടുത്തിട്ടുണ്ട്.
പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അബ്കാരി സി.ആർ നമ്പർ 78/2021 ആയി സെക്ഷൻ 55 ( ഐ) കേരള അബ്കാരി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എക്‌സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജിൻ്റെ നേതൃത്വത്തിൽ വനിത ഓഫീസർ സിനി ജോൺ, സിഇഒമാരായ നന്ദു എം.എൻ, കണ്ണൻ എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19