ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ധന വിദ്യാര്‍ഥിക്ക് എല്‍ഇഡി ടി.വി നല്‍കി വാട്‌സാപ്പ് കൂട്ടായ്മ

ഭരണങ്ങാനം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന നിര്‍ധന വിദ്യാര്‍ഥിക്ക് പഠന സഹായമായി എല്‍ഇഡി ടിവി നല്‍കി ഭരണങ്ങാനം നാട്ടുകൂട്ടം നന്മനസ്.

ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട്‌സ് ഗേള്‍സ് സ്്കൂളിലെ അര്‍ഹയായ വിദ്യാര്‍ഥിനിക്കാണ് എല്‍ഇഡി ടിവി സമ്മാനിച്ചത്. ഭരണങ്ങാനം നാട്ടുകൂട്ടം നന്മനസ് ചാരിറ്റിയ്ക്കു വേണ്ടി നാട്ടുകൂട്ടം വാട്സാപ്ഗ്രൂപ്പ് അഡ്മിന്‍ നൈജു മരോട്ടിക്കല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ഷൈന്‍ റോസിനു ടിവി കൈമാറി. സി. ശാലിനി സന്നിഹിതയായിരുന്നു.

ഏറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നന്മമനസ് നേരത്തെയും സമാനമായ സഹായങ്ങള്‍ ചെയ്തിരുന്നു. നന്മനസ് ചാരിറ്റിയുടെ ഭാഗമായി രണ്ട് സ്മാര്‍ട്ട് ഫോണ്‍, മൂന്ന് എല്‍ഇഡി ഇതുവരെ നല്‍കിയിട്ടുണ്ട്.

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ! ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ – Click here for Android App & iOS App.

join group new

Leave a Reply

%d bloggers like this: