ഭരണങ്ങാനത്ത് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ച് കേരളാ കോണ്‍ഗ്രസ്സ് (എം)-ല്‍ ചേര്‍ന്നവര്‍ക്ക് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം വാര്‍ഡില്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ച് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മില്‍ ചേര്‍ന്നു.

ദീര്‍ഘകാലമായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വാര്‍ഡ് പ്രസിഡന്റായിരുന്ന ബേബിച്ചന്‍ കൂട്ടുങ്കല്‍, മണ്ഡലം പ്രതിനിധി ലൂക്കോസ് പാണംപാറ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

വാര്‍ഡ് പ്രസിഡന്റ് രാജു കിഴക്കേടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ മാണി എം പി പ്രവര്‍ത്തകരെ പാര്‍ട്ടി യിലേക്ക് സ്വീകരിച്ചു.

ജോസ് ടോം, രാജേഷ് വാളിപ്ലാക്കല്‍, റ്റികെ ഫ്രാന്‍സിസ് തുമ്മനിക്കുന്നേല്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജോസഫ് ദേവസ്യാ ചെമ്മല, ജോസ് ചെമ്പകശ്ശേരി, ജോസുകുട്ടി അമ്പലമറ്റം, ജോര്‍ജുകുട്ടി മറ്റത്തില്‍, സെബാസ്റ്റ്യന്‍ വടക്കേപൂണ്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply