മൂന്നിലവ് വില്ലേജ് ഓഫീസര്‍ ഭക്ഷണം കഴിച്ച ഭരണങ്ങാനത്തെ ഹോട്ടലും പരിസരവും അണുവിമുക്തമാക്കി

ഭരണങ്ങാനം: കോവിഡ് സ്ഥിരീകരിച്ച മൂന്നിലവ് വില്ലേജ് ഓഫീസര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തിയ ഹോട്ടലും വാഹനം സൂക്ഷിച്ചിരുന്ന ഷെഡും പരിസരവും പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. ഇവ തുറന്നു പ്രവര്‍ത്തിക്കും.

ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം ടൗണിലും പരിസരപ്രദേശത്തും ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ മൈക്ക് അന്നൗണ്‍സ്‌മെന്റ് വഴി നല്‍കി.

അണുനശീകരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എഎസ് അനില്‍, KSYWB യൂത്ത് കോഡിനേറ്റര്‍ ടോണി ജോസഫ് കവിയില്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകരായ മരിയ ലൂക്കോസ്, ഗോഡ്‌സണ്‍ ഉപ്പൂട്ടില്‍ ഉള്ളനാട് എന്നിവര്‍ നേതൃത്വം നല്‍കി.

*******

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ. ANDROID APP // iOS APP

Leave a Reply

%d bloggers like this: