അഭ്യുഹങ്ങള്‍ക്ക് വിരാമം, ഭരണങ്ങാനത്തിനു ആശ്വാസം; ആശാവര്‍ക്കറുടെ സമ്പര്‍ക്ക പട്ടികയിലെ എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ്

ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ജോലി ചെയ്യ്തിരുന്ന ആശാവര്‍ക്കര്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോവിഡ് പരിശോധനയ്ക്കു വിധേയരായ എല്ലാവരുടെയും ഫലം കോവിഡ് നെഗറ്റീവ്.

പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍, അക്ഷയ സെന്റര്‍ ജീവനക്കാര്‍, കുടുംബശ്രീ ഓഫീസ് സ്റ്റാഫ് എന്നിവരാണ് കോവിഡ് പരിശോധനയ്ക്കു വിധേയരായത്. ഇവര്‍ക്കു പുറമെ ജനകീയ ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്നവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്.

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ – ANDROID // iOS

join group new

Leave a Reply

%d bloggers like this: