ഭരണങ്ങാനത്തു രോഗം സ്ഥിരീകരിച്ചയാള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി ചൂണ്ടച്ചേരിയില്‍ ക്വാറന്റിനില്‍ കഴിഞ്ഞിരുന്നയാള്‍, ആരുമായും സമ്പര്‍ക്കമില്ല

ഭരണങ്ങാനം: ഇന്ന് ഭരണങ്ങാനത്തു കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി തമിഴ്‌നാട്ടില്‍ നിന്നുമെത്തി ചൂണ്ടച്ചേരിയില്‍ ക്വാറന്റിയിനില്‍ കഴിഞ്ഞു വന്നിരുന്നയാള്‍. ജൂലൈ 20-ാം തീയതി തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുമെത്തിയതാണ് ഇയാള്‍.

ഇയാള്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. വ്യാഴാഴ്ച നടത്തിയ ടെസ്റ്റിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റിയിനില്‍ കഴിഞ്ഞു വന്നിരുന്ന ഇയാള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ ആശങ്കയ്ക്കു വകയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സാബു എ തോമസ് അറിയിച്ചു.

You May Also Like

Leave a Reply