ഭരണങ്ങാനം യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി

ഭരണങ്ങാനം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യുഡിഫ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം ഭരണങ്ങാനം മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടോമി ഫ്രാന്‍സിസ് പൊരിയത്ത് ധര്‍ണ ഉദ്ഘടനം ചെയ്തു. അഡ്വ. ജോസ് പ്ലാക്കൂട്ടം, കെ.എം മാണി കളപ്പുര, മാത്യുക്കുട്ടി മാത്യു പരുന്തുവീട്ടില്‍, പി.എസ് സുകുമാരന്‍ പനച്ചിക്കല്‍, ടോണി കവിയില്‍, ട്രീസ സെബാസ്റ്റ്യന്‍, ജിജി തെങ്ങുംപള്ളി, കെ.ടി തോമസ് കിഴക്കേക്കര, സാബു ഔസേപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply