ഭരണങ്ങാനത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഭരണങ്ങാനം: ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗബാധിതരെ കിടത്തി ചികത്സിക്കുന്നതിനുവേണ്ടിയുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജ് ബര്‍സര്‍ ഫാ. ജോണ്‍ പാളിത്തോട്ടം നിര്‍വഹിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് സാബു എ. തോമസ് അധ്യക്ഷത വഹിച്ചു.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ബേബി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് സെബാസ്റ്റ്യന്‍, ഉള്ളനാട് സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെയ്‌സി കട്ടപ്പുറം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ് അനില്‍, ഉള്ളനാട് സി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ടോണി കവിയില്‍, കോവിഡ് സെന്റര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭരണങ്ങാനവും സമീപപ്രദേശങ്ങളും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍. ഭരണങ്ങാനം നാട്ടുകൂട്ടം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍: ANDROID // iOS

Leave a Reply

%d bloggers like this: