ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാളിനു നാളെ കൊടിയേറും, സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഭരണങ്ങാനം: പ്രശസ്തമായ കത്തോലിക്കാ തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിനു നാളെ കൊടിയേറും. രാവിലെ 10.45നാണ് കൊടിയേറ്റ്. പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് പ്രധാന കാര്‍മികത്വം വഹിക്കും.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും ചടങ്ങുകള്‍. ഭക്തജനങ്ങള്‍ക്കു തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനു നിയന്ത്രണമുണ്ട്. എന്നാല്‍ എല്ലാ തിരുക്കര്‍മങ്ങളും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിന്റെ യൂട്യൂബ് ചാനലിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.

ഇതിനു പുറമെ പാലാ രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും ലൈവ് ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം, വിശുദ്ധ അല്‍ഫോന്‍സയുടെ കബറിടം സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ടായിരിക്കില്ല. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും തീര്‍ഥാടകരെ അനുവദിക്കുക.

വൈകുന്നേരത്തെ ജപമാല പ്രദക്ഷിണവും ഈ വര്‍ഷം ഉണ്ടായിരിക്കില്ല. പകരം ചാപ്പലില്‍ ജപമാലയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം.
 2. മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ തീര്‍ഥാടകര്‍ നിര്‍ബന്ധമായും പാലിക്കണം.
 3. സാമൂഹിക അകലം പാലിക്കണം. തുപ്പരുത്, വസ്തുക്കളിലും തമ്മില്‍തമ്മിലും സ്പര്‍ശിക്കരുത്.
 4. തീര്‍ഥാടകര്‍ പാദരക്ഷകള്‍ സ്വയം സൂക്ഷിക്കേണ്ടതാണ്.
 5. പ്രായപരിധിയ്ക്കു പുറത്തുള്ളവര്‍ (65 വയസിനു മേലുള്ളവരും 10 വയസില്‍ താഴെയുള്ളവരും), ഗര്‍ഭിണികള്‍, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും സന്ദര്‍ശനത്തിനു നിയന്ത്രണമുണ്ട്. ഇത്തരക്കാര്‍ തീര്‍ഥാടന കേന്ദ്രം സന്ദര്‍സിക്കുന്നത് ഒഴിവാക്കുക.
 6. ഹോട്‌സ്‌പോട്ട് മേഖലയില്‍ നിന്നുള്ളവരും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ക്വാറന്റയിനില്‍ കഴിയുന്നവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും, ഗുരുതര രോഗമുള്ളവരും സന്ദര്‍ശിക്കരുത്.
 7. തീര്‍ഥാടകര്‍ പ്രവേശിക്കുന്നതിനു മുന്‍പായി രജിസ്റ്ററില്‍ പേര്, വീട്ടുപേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, ശരീര ഊഷ്മാവ്, സമയം മുതലായവ രേഖപ്പെടുത്തണം.

തിരുക്കര്‍മങ്ങളുടെ സമയം: 5.30 am, 7.30 am, 11.00am, 3.00pm, 6.00pm

എല്ലാ ദിവസവും തിരുക്കര്‍മ്മങ്ങള്‍ക്കൊപ്പം നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മങ്ങള്‍ ലൈവായി കാണുന്നതിന്

നാളത്തെ തിരുക്കര്‍മ്മങ്ങള്‍

രാവിലെ

 • 5.30: വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്: റവ ഫാ. ജോസഫ് മേയിക്കല്‍
 • 7.30: വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്: റവ ഫാ. തോമസ് കാലാച്ചിറയില്‍ (വികാരി, ചൂണ്ടച്ചേരി പളളി)
 • 10.45: തിരുനാള്‍ കൊടിയേറ്റ്, സാമുവല്‍ മാര്‍ ഐറേനിയോസ് (പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍).
 • 11.00: ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്: വെരി റവ ഫാ. ജോസഫ് മലേപ്പറമ്പില്‍, (സിഞ്ചല്ലൂസ്, പാലാ രൂപത)

ഉച്ചകഴിഞ്ഞ്

 • 3.00: വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്: റവ ഫാ. ജോസഫ് മുണ്ടയ്ക്കല്‍ (വികാരി, അമ്പാറനിരപ്പേല്‍ പള്ളി)
 • 6.00: വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്: റവ ഫാ. സെബിന്‍ കുന്നപ്പള്ളില്‍ വി.സി. (വിന്‍സെന്‍ഷ്യന്‍ സെമിനാരി, ചെത്തിമറ്റം)
 • ആരാധന: ഡിഎസ്ടി മഠം, ഭരണങ്ങാനം.
join group new

You May Also Like

Leave a Reply