ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസ് കോര്‍പറേഷന്റെ ഷോപ്പ് ലൂക്ക ഞീഴൂക്കുന്നേല്‍, മോനിപ്പള്ളി എന്നയാളുടെ ഉടമസ്ഥതയില്‍ മോനിപ്പള്ളിയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടത്തി വരുന്ന നടപടികളിന്മേല്‍ കമ്മറ്റി ചര്‍ച്ച ചെയ്തു.
അതോടൊപ്പം മോനിപ്പള്ളി ദേവീക്ഷേത്ര ഉപദേശക സമിതി, എല്‍.ഡി.എഫ്. ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റി, കേരളാ കോണ്‍ഗ്രസ് ഉഴവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവര്‍ സമര്‍പ്പിച്ച പരാതി, അപേക്ഷ, നിവേദനം എന്നിവയും കമ്മിറ്റി പരിഗണിച്ചു.
ബെവ്‌കോ ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നത് ഉഴവൂരിലെ വ്യാപാര സംവിധാനത്തെ തകിടം മറിക്കുമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഉഴവൂരിലെ BEVCO ഔട്ട്‌ലെറ്റ് ഇവിടെതന്നെ നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും, പുതിയൊരു ഔട്ട് ലെറ്റ് അനുവദിച്ചാല്‍ അത് മോനിപ്പള്ളിയില്‍ തുടങ്ങുന്നതിന് തടസ്സമില്ലെന്നും കമ്മറ്റി വിലയിരുത്തുകയും ആയത് ഭൂരിപക്ഷ അഭിപ്രായ പ്രകാരം മാനേജിംഗ് ഡയറക്ടര്‍ കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനോട് ശുപാര്‍ശ ചെയ്യുന്നതിനും തീരുമാനിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19