ഒരു കിലോയിലധികം കഞ്ചാവുമായി ഈരാറ്റുപേട്ടയില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍

ഈരാറ്റുപേട്ട: ഒരു കിലോയിലധികം കഞ്ചാവുമായി ഈരാറ്റുപേട്ടയില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (25) ആണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് 1.050 ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തു. ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കുറച്ചുകാലമായി ഈരാറ്റുപേട്ടയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാള്‍.

Advertisements

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ കഞ്ചാവ് ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ പാര്‍ട്ടി ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ കഞ്ചാവുമായി വരുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം അരുവിത്തുറ കോളേജ് ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തു നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ റ്റിജെ മനോജ്, ഷാഡോ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണിമോന്‍ മൈക്കിള്‍, എബി ചെറിയാന്‍, നൗഫല്‍ സിജെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതീഷ് ജോസഫ്, പ്രസാദ് പിആര്‍, നൗഫല്‍ കെ കരിം, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജാത സിഎസ്, വിനീത വി നായര്‍, ഡ്രൈവര്‍ എം കെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply