മാധ്യമപ്രവര്ത്തകന് സി.ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.കോട്ടയത്തെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത, മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
തീക്കോയി: ചാത്തപ്പുഴ പേഴുംകാട്ടിൽ (റിട്ട.കെ എസ് ആർ ടി സി ഡ്രൈവർ) രഘുവരൻ (65)നിര്യാതനായി.ഭാര്യ: ലാലി, മക്കൾ: ജിനു,ജിഷ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്
ഈരാറ്റുപേട്ട: എം.കെ അലിയാര് (78)മറ്റക്കൊമ്പനാല്‍ നിര്യാതനായി.ഖബറടക്കം നാളെ 5.45 ന് ഈരാറ്റുപേട്ട പുത്തന്‍ പള്ളിയില്‍. ഭാര്യ ബഷീറ വട്ടക്കയം കുടുംബാംഗം. മക്കള്‍ : മൈമൂനത്ത് , നവാസ്, മന്‍സൂര്‍, ഫൈസല്‍ , ഷെമീം, അഫ്സര്മരുമക്കള് : അഷ്റഫ്, സഫിയ, തസ്നി, ശിഫാന , ഷഹനാസ് , ഫാത്തിമ