വിവിധ കമ്പനികളുടെ പേരില്‍ വ്യാജബീഡി നിര്‍മിച്ച് വിതരണം നടത്തിയിരുന്ന കേന്ദ്രം റെയ്ഡ് ചെയ്ത് 2200 പാക്കറ്റ് ബീഡി ഈരാറ്റുപേട്ട പോലീസ് പിടികൂടി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഈരാറ്റുപേട്ട സ്വദേശി കടുവാമൂഴി വാക്കാപറമ്പ് കുന്തീപ്പറമ്പില്‍ ജാഫര്‍ എന്നയാളും കൂട്ടാളികളും ജില്ലയില്‍ ഉടനീളം വ്യാജ പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതായായിരുന്നു വിവരം.
തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ ജില്ലാ നര്‍ക്കൊട്ടിക് സെല്ലും പോലീസും നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വാക്കാപറമ്പിലുള്ള വീട് റെയ്ഡ് ചെയ്തത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ വ്യാജ ബീഡി വിതരണം ചെയ്ത വഴി നികുതിയിനത്തില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ പ്രസാദ് എബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ ഷാബു മോന്‍ , പോലീസ് ഉദ്യോഗസ്ഥരായ ജിനു, പ്രിയ, തോംസണ്‍, ശ്രീജിത്ത് , ഷെമീര്‍ , ഷിബു എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19