ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെന്ന് എ.കെ.ബി.ഒ

ഈരാറ്റുപേട്ട: ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെന്ന് ഓള്‍ കേരള ബ്യൂട്ടീഷന്‍സ് ഓര്‍ഗനൈസേഷന്‍ (എകെബിഒ) മീനച്ചില്‍ താലൂക്ക് കമ്മിറ്റി.

കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ പണിയില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഇനിയും ആഴ്ചയില്‍ രണ്ടുദിവസം അവധി എടുക്കുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തങ്ങളെ നയിക്കുമെന്നും എകെബിഒ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് വിഎച്ച് അബ്ബാസ് വെള്ളാപ്പള്ളി, സെക്രട്ടറി ബിനു എം.കെ. എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമാണ് കടകള്‍ തുറക്കുന്നത്.

നേരത്തെ ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കരുതെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച കടകള്‍ തുറക്കുമെന്ന് എകെബിഒ അറിയിച്ചിരിക്കുന്നത്.

You May Also Like

Leave a Reply