ഗ്യാസ് സീലിണ്ടര്‍ ലീക്കു ചെയ്തുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

രാമപുരം: ഏഴാച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്ക് ചെയ്ത് വിറകടുപ്പില്‍ നിന്നും തീ പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ഏഴാച്ചേരി വെട്ടുവയലില്‍ സെബിന്‍ എബ്രഹാം (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്

സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന സെബിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ അമ്മ കുസുമം ( 67) ചികിത്സയില്‍ തുടരുകയാണ്. നവംബര്‍ 18ന് രാവിലെ ആയിരുന്നു അപകടം.

Advertisements

You May Also Like

Leave a Reply