ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി; വിജയപ്രതീക്ഷയില്‍ ബല്‍ക്കീസ് നവാസ്

ഈരാറ്റുപേട്ട: നഗരസഭ 20-ാം വാര്‍ഡ് (ടൗണ്‍)ല്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബല്‍ക്കീസ് നവാസ് ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.

ആദ്യഘട്ട പ്രചരണം അവസാനിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് താനെന്ന് ബല്‍ക്കീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ചെയ്ത കാര്യങ്ങളും വഞ്ചാങ്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബല്‍ക്കീസ്.

Advertisements

2015ലും എല്‍ഡിഎഫ് സ്വതന്ത്രയായി തന്നെയാണ് ബല്‍ക്കീസ് വഞ്ചാങ്കലില്‍ മല്‍സരിച്ചു വിജയിച്ചത്. അതുകൊണ്ടു തന്നെ താന്‍ മറ്റു പാര്‍ട്ടിയുടെ ആളാണെന്നു പറയുന്നത് തോല്‍വിയെ ഭയക്കുന്നവരുടെ ജല്‍പനങ്ങള്‍ മാത്രമാണെന്നും ഇത്തരം അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും തള്ളിക്കളയുമെന്നും ബല്‍ക്കീസ് പറഞ്ഞു.

അതേ സമയം, ഈരാറ്റുപേട്ടയില്‍ പ്രതീക്ഷിച്ചിരുന്ന ദമ്പതികളുടെ പോര് ഇക്കുറി ഉണ്ടാവില്ല. 19ാം വാര്‍ഡ് വഞ്ചാങ്കലില്‍ സമര്‍പ്പിച്ചിരുന്ന പത്രിക ബല്‍ക്കീസിന്റെ ഭര്‍ത്താവ് നവാസ് പിന്‍വലിച്ചതോടെയാണിത്.

You May Also Like

Leave a Reply