പാലാ: നഗരസഭാ പ്രദേശത്തെയും ഭരണങ്ങാനം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഞൊണ്ടിമാക്കല്‍ – പുലിമലകുന്ന് റോഡ് ആധുനികരീതിയില്‍ നവീകരിക്കുന്നതിലേക്കായി പി.ഡബ്ല്യു.ഡി വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രമേയം നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കരയ്ക്ക് നല്കി.
നഗരപ്രദേശത്തു നിന്നും ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളജ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് വാഹനങ്ങള്‍ യാത്ര ചെയ്യുന്ന ഈ തിരക്കേറിയ റോഡ് ടാറിംഗ് പൊളിഞ്ഞ് ഗതാഗതയോഗ്യം അല്ലാതായിരിക്കുന്നതായി നാട്ടുകാര്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
റോഡ് പുനരുദ്ധാരണത്തിന് വന്‍ തുക ആവശ്യമാകയാല്‍ വരുമാനം കുറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റോഡ് പുനര്‍നിര്‍മാണം തടസ്സമായിരിക്കുന്നതിനാല് ഗതാഗത പ്രാധാന്യം ഉള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനല്കുവാന് നഗരസഭയില്‍ നിന്നും നടപടി ഉണ്ടാവണമെന്ന് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ ആവശ്യപ്പെട്ടു.
മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡ് രണ്ട് പിബ്ലുഡി റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page