
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി യു. ഡി. എഫ് ലെ എം.ഐ. ബേബി മുത്തനാട്ട് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് തീക്കോയി മണ്ഡലം പ്രസിഡന്റാണ്. തീക്കോയി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, ഭരണസമിതി അംഗം, തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി യു. ഡി. എഫ്.ലെ ഫ്രാൻസീസ് ജേക്കബ് (പയസ് കവളമ്മാക്കൽ )തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. തീക്കോയി ആർ. പി. എസ്. പ്രസിഡന്റ്, കവണാർ ലാറ്റെക്സ് ഡയറക്ടർ ബോർഡ് അംഗം,മെട്രോ വുഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.