പാലാ: ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ബി.എം.എസ്സ് നടത്തിയ പരിപാടിയിൽ പങ്കെടുത്ത 24 ചാനൽ പ്രവർത്തക സുജയ പർവ്വതിയെ ഇടത് കമ്യൂണിസ്റ്റ് ജിഹാദി കൂട്ട് കെട്ടിൻ്റെ ഭീഷണിക്ക് വഴങ്ങി ജോലിയിൽ നിന്ന് പുറത്താക്കിയ ചാനൽ മനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.എം.എസ്സ് പാലാ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പന്തംകൊളുത്തി പ്രകടനം നടത്തി.


ബിഎംഎസ് മേഖല പ്രസിഡൻ്റ് ആർ. ശങ്കരൻകുട്ടി നിലപ്പന ഉത്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ശിവദാസ്, എം.ആർ.ബിനു, ജോജി സെബാസ്റ്റ്യൻ, എം.എൻ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
