Erattupetta News

അയ്യങ്കാളി പദ്ധതി : വിളവെടുപ്പ് ആഘോഷമാക്കി ഈരാറ്റുപേട്ട ടൗൺ ഡിവിഷൻ

ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ ഇരുപത് ടൗൺ പ്രദേശത്ത് കൃഷി ചെയ്ത കപ്പയുടെയും ചേനയുടെയും വിളവെടുപ്പ് ആഘോഷമായി നടത്തി. ഇന്ന് രാവിലെ നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ വിളവെടുത്ത കപ്പ ഏറ്റ് വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ഡോ: സഹല ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു.

കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ നിർദ്ദനരോഗികൾക്കായി നൽകാനാണ് തീരുമാനം. മുൻസിപ്പൽ സെക്രട്ടറി സുമയ്യ ബീവി, കൃഷി ഓഫീസർ രമ്യ, അയ്യങ്കാളി കോ-ഓഡിനേറ്റർ അലീഷ , വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻ്റ് എം.എസ്.ഇജാസ്, മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി യൂസുഫ് ഹിബ, വാർഡ് കൺവീനർ സക്കീർ കറുകാംചേരിൽ, നൗഫൽ അമല , എ.എം ജലീൽ അമ്പഴത്തിനാൽ, ഇർഷാദ് വേലം തോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.