വാഹനങ്ങള്‍ ആക്രിവിലയ്ക്ക്! ഇന്ധനവില വര്‍ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അയര്‍ക്കുന്നം വികസനസമതി

അയര്‍ക്കുന്നം: ഇന്ധന വിലവര്‍ദ്ധനവിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി അയര്‍ക്കുന്നം വികസനസമതി.

ആക്രി വിലക്ക് ഇരുചക്ര വാഹനങ്ങള്‍ തൂക്കി നല്‍കിയാണ് അടിക്കടിയുള്ള ഇന്ധനവിലവര്‍ദ്ധനവിനെതിരെ പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ നേതൃത്വത്തില്‍ സമതി പ്രതിഷേധിച്ചത്.

പ്രതിഷേധ സമരത്തില്‍ ജോസഫ് ചാമക്കാല മുഖ്യ പ്രഭാഷണം നടത്തി.

ജോയിസ് കൊറ്റത്തില്‍, എം.ജി ഗോപാലന്‍, ജോസ് കുടകശ്ശേരി, അലക്‌സ് മാത്യു, ഷിനു ചെറിയാന്തറ, തോമസ് ഇല്ലത്തുപറമ്പില്‍, സുജ സന്തോഷ് കുന്നത്തൂര്‍, നിഖില്‍ മരങ്ങാട്ടില്‍, ആല്‍വിന്‍ ഷാജി, റോഷന്‍ ആറുമാനൂര്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

You May Also Like

Leave a Reply