ഐ.ടി സെല്ലിന് രൂപം നല്‍കി

കേരള യൂത്ത് ഫ്രണ്ട് എം അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി അഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥി സംഗമവും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്ന വിഷയത്തെ പറ്റി യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐ.ടി സെല്ലിന് രൂപം നല്‍കി.

കേരള യൂത്ത് ഫ്രണ്ട് എം. അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് റെനി വള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം എം.പി തോമസ് ചാഴികാടന്‍ യോഗം ഉദ്ഘാടനം ചെയ്തു.

Advertisements

സ്ഥാനാര്‍ഥികളെ പാര്‍ട്ടി ഷാളണിയിച്ച് വിജയാശംസകള്‍ നേര്‍ന്നു. കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട് ജോസ് കുടകശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം ജോസ് കൊറ്റം, വര്‍ക്കിച്ചന്‍ ആലക്കുളം, അഭിലാഷ് തെക്കേതില്‍, അനൂപ് കെ ജോണ്‍, ജോര്‍ജിന്‍ വയലില്‍, സ്ഥാനാര്‍ഥിമാരായ ജസ്റ്റിന്‍ കടോംപറമ്പില്‍ (വാര്‍ഡ് 3), ലിസി ജെയിംസ് (വാര്‍ഡ് 4), ആന്റണി വെട്ടുകാട്ടില്‍ (വാര്‍ഡ് 5), പുഷ്പാ ജെയിംസ് (വാര്‍ഡ് 8), സിന്ധു (വാര്‍ഡ് 13), തങ്കം ഗോപാലകൃഷ്ണന്‍ (വാര്‍ഡ് 18), ഷാന്തി പ്രഭാത (വാര്‍ഡ് 19), ഗീത ഉണ്ണികൃഷ്ണന്‍ (വാര്‍ഡ് 20) എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply