ജോസ് കെ മാണിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി

അയര്‍ക്കുന്നം: കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി പാര്‍ട്ടി ഓഫീസില്‍ വച്ച് മണ്ഡലം പ്രസിഡണ്ട് ജോസ് കുട്ടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോട്ടയം ജില്ലാ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി യോഗം ചര്‍ച്ച ചെയ്തു. കേരള രാഷ്ട്രീയത്തില്‍ എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുമായി എക്കാലവും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രമേയം പാസാക്കി.

ജോസ് കെ മാണിയുടെ നിര്‍ദ്ദേശപ്രകാരം ബഹു. കേരള സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും, റബര്‍ വിലസ്ഥിരതാ ഫണ്ട് പുനഃസ്ഥാപിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനും ജോസ് കെ മാണി എം പി ക്കും എല്ലാവിധ പിന്തുണകളും അറിയിച്ചു.

വാര്‍ഡ് പ്രസിഡണ്ടുമാര്‍, മണ്ഡലം നിയോജക മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply