പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി

അയര്‍ക്കുന്നം: കോട്ടയം ജില്ലാ പഞ്ചായത്ത് അയര്‍ക്കുന്നം ഡിവിഷന്‍ സ്ഥാനാര്‍ഥി ജോസഫ് ചാമക്കാല, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍, അയര്‍ക്കുന്നം, വിജയപുരം, മണര്‍കാട് എന്നീ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളുടെയും ഇതുവരെയുള്ള പ്രചാരണ പരിപാടികളുടെ അവലോകനം നടത്തി.

ഇതോടൊപ്പം വരുംദിവസങ്ങളിലെ പ്രചരണ പരിപാടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശവും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, വിവിധ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

You May Also Like

Leave a Reply