മെത്രാഞ്ചേരി കണ്ണൻകുന്ന് റോഡ് നരിമറ്റംപടിയിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി അയർക്കുന്നം പഞ്ചായത്ത് ഉപേക്ഷിച്ചു. പഞ്ചായത്ത് ഉപയോഗ പ്രദം അല്ല എന്ന് കണ്ട് ഉപേക്ഷിച്ച സ്ഥലത്തിന്റെ പേരിൽ രാഷ്ട്രീയ നാടകം.

കേരള സർക്കാർ പദ്ധതി പ്രകാരം പ്ലാസ്റ്റിക് ശേഖരണത്തിന് അയർകുന്നം പഞ്ചായത്ത് സ്ഥലം കണ്ടത്താൻ ശ്രമിച്ചതിൻ പ്രകാരം വാർഡ് 9 മെത്രാഞ്ചേരി നരിമറ്റം പടിക്കു സമീപം സ്ഥലം സന്ദർശിക്കുകയും ആ സ്ഥലം പദ്ധതിക്ക് ഉപയോഗ പ്രദം അല്ല എന്ന് കണ്ടെത്തുകയും ചെയ്തു.
വിവരം സ്ഥലം ഉടമയെ പഞ്ചായത്തിൽ നിന്ന് അറിയിച്ചിട്ടുള്ളത് ആണ്. എല്ലാ വിവരങ്ങളും അറിഞ്ഞിട്ടും രാഷ്ട്രീയ ലാഭം നോക്കി പഞ്ചായത്ത് മെമ്പർ വിവരം പൊതു ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുകയും. നാട്ടുകാർ പൗര മുന്നണി രൂപീകരിച്ച് പ്രതിഷേധങ്ങളും ആയി മുൻപോട്ട് പോവുകയും ആണ്. പഞ്ചായത്തിൽ നേരിട്ടു പോവുകയോ വിവരാവകാശം വയ്കുകയോ ചെയ്താൽ ആർക്കും വിവരങ്ങൾ ലഭ്യം ആകുന്നത് ആണ് .