അയർക്കുന്നം ഗ്രാമപഞ്ചായത്ത് 15 ആം വാർഡിൽ ചേനാട്ടിൽ പടി പൈപ്പ് ലൈൻ റോഡിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ട്രീറ്റ് ലൈൻ വലിക്കലും ലൈറ്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു.


ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ വത്സല ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചാമക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത ബിജു, പഞ്ചായത്തംഗം കെ സി ഐപ്പ്, ജോസ് കൊറ്റത്തിൽ, ജോയ് വാണിയപുരയ്ക്കൽ, ബി സുരേഷ് കുമാർ ,വിനോദ് കുമാർ, എംജി സാബു കല്ലക്കടമ്പിൽ, എം വി വിജയകുമാർ, ഗോപകുമാർ ചേനാട്ടിൽ എന്നിവർ സംസാരിച്ചു.


സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് മുൻകൈയെടുത്ത തിരുവഞ്ചൂർ 701 ആം നമ്പർ എൻഎസ്എസ് കരയോഗം ഭാരവാഹികളെയും മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ചാമക്കാല പണികൾ വേഗത്തിൽ നടപ്പിലാക്കിയ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ രാമൻ ചേക്കാമറ്റത്തിനെയും യോഗത്തിൽ വച്ച് തോമസ് ചാഴികാടൻ എംപി മൊമെന്റോ നൽകി ആദരിച്ചു.