ചേർപ്പുങ്കൽ : ബി വി എം ഹോളിക്രോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് എജ്യൂക്കേഷൻ തീയേറ്ററിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകനായ ജിബിൻ അലക്സ് ക്ലാസ് നയിച്ചു. സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും യുവ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.