General News

കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കൂട്ടിക്കൽ : കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിന ആചരണതോട് അനുബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ആധുനിക തലമുറയെ കാർന്നു തിന്നുന്ന മദ്യം മയക്കുമരുന്ന് പാൻ മസാലകളും എന്നിവയുടെ ദൂഷ്യഫലങ്ങളും അത് ഉപേക്ഷിക്കേണ്ടത് ആവശ്യകതയെ കുറച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

പൊൻകുന്നം സിവിൽ എക്സൈസ് ഓഫീസർ സാജു സാർ ക്ലാസിന് നേതൃത്വം നൽകി. പ്രിവിറ്റീവ് ഓഫീസർ മാനുൽ സാർ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാഞ്ഞിരപ്പള്ളിയിലെ എക്സൈസ് ഓഫീസർമാർ, സീനിയർ അസിസ്റ്റന്റ് ലീന അബ്രഹാം, സിസ്റ്റർ ജാസ്മിൻ, ജിമ്മി മാത്യു, ദേവസ്യാച്ചൻ പിജെ, മറ്റ് അധ്യാപക- അനദ്ധ്യാപകർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.