Pala News

ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോയുടെ പ്രാധാന്യം; ബോധവൽകരണ പരിപാടി വെള്ളിയാഴ്ച്ച

പാലാ :ദുരന്തനിവാരണത്തിൽ പലപ്പോഴും കൃത്യമായ ആശയവിനിമയത്തിൻ്റെ അഭാവം ഒരു പ്രധാന ഘടകം ആകാറുണ്ട്. 2022 ജൂൺ 17 ന് (വെള്ളിയാഴ്ച്ച ) ഉച്ചയ്ക്ക് 2 മണിക്ക് പാലാ അമേച്വർ റേഡിയോ ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഹാം റേഡിയോയെക്കുറിച്ച് വിശദീകരണവും, ഉപകരണങ്ങളുടെ പ്രദർശനവും, ഗുഡ് വിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ,പാലാ (മാർക്കറ്റ് റോഡ് ) വച്ച് നടത്തുന്നു.

എങ്ങനെ ഒരു ഹാം റേഡിയോ ഓപ്പറേറ്റർ ആകാം, ഈ മൊബൈൽ യുഗത്തിൽ ഹാം റേഡിയോയുടെ പ്രസക്തി, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഹാം റേഡിയോയുടെ ഉപയോഗം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് ഈ പരിപാടിയിൽ ബോധവൽക്കരണം നൽകും.

ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വച്ച് കഴിഞ്ഞ മെയ് 20,21 തീയതികളിൽ സെൻ്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് നടന്ന ‘ അസ്ത്ര 2022 ‘ പ്രദർശനത്തിൽ പാലാ അമേച്വർ റേഡിയോ ലീഗ് ഒരുക്കിയ ഹാം റേഡിയോ സ്റ്റാളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഹാം റേഡിയോ ഓപ്പറേറ്റർ മാരായ സമ്രാട്ട് പ്രദീപ്, നിഷാന്ത്,അശ്വിൻ എന്നിവരെ ആദരിക്കും.

Leave a Reply

Your email address will not be published.