പിറവം : വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെയും കളമശ്ശേരി രാജഗിരി ഔട്ട്റീച്ച് – ഓ.ഡി.ഐ.സി പ്രൊജക്ടും സംയുക്തമായി ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ്സ് പിറവം ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി.
ഓ.ഡി.ഐ.സി പ്രോജക്ട് ഇൻ ചാർജ് ടോബിൻ ചാക്കോ, രാജഗിരി ഔട്ട് റീച്ച് വർക്കർ അജിംഷ ജലാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ സി. അനിജ മരിയ സ്വാഗതം ചെയ്തു.
ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം കോ-ഓർഡിനേറ്റർമാരയ സന്ദീപ് സന്തോഷ്, അമൽ മത്തായി, അശ്വനി ഉദയൻ, ജിൻ്റോ ജോർജ്, നവ്യ ദാസ്, എൽദോ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.