400 രൂപക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഒരുക്കി പോലീസുകാരന്‍

തിരുവനന്തപുരം: 400 രൂപക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഒരുക്കി സിവില്‍ പോലീസ് ഓഫീസര്‍ 400 രൂപക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഒരുക്കി സിവില്‍ പോലീസ് ഓഫീസര്‍ ടി.എസ്. സജേഷ്.

മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസിലാണ് ഈ കുഞ്ഞന്‍ മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് കൈവൃത്തിയാക്കാന്‍ ഓഫിസിനു മുന്നിലെ കുപ്പിയുടെ അടുത്ത് കൈയൊന്ന് നീട്ടിയാല്‍ മതി. കുപ്പിയിലെ സാനിറ്റൈസര്‍ ഒഴുകിയെത്തും.

ചില്ലുകുപ്പിയും കുഞ്ഞന്‍ ഡി.സി മോട്ടോര്‍ പമ്പും ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ ബോര്‍ഡും ട്രാന്‍സിസ്റ്ററും റെസിസ്റ്ററും ചെറിയ പ്ലാസ്റ്റിക് കുഴലും ഉപയോഗിച്ചാണ് സജേഷ് യന്ത്രം തയാറാക്കിയത്.

ചെറുപ്പകാലം മുതല്‍ ഇലക്ട്രോണിക് രംഗത്തുള്ള താല്പര്യമാണ് ഈ കണ്ടുപിടുത്തതിന് പ്രചോദനമായത്. ഇത് അത്രവലിയ കണ്ടുപിടുത്തമല്ലെന്നും ആര്‍ക്കും എളുപ്പത്തില്‍ ഒരുക്കാവുന്നതേയുള്ളൂവെന്ന് മൂവാറ്റുപുഴ ആനിക്കാട് സ്വദേശികൂടിയായ സജേഷ് പറയുന്നു.

join group new

You May Also Like

Leave a Reply