പ്രവിത്താനം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ക്കും കോവിഡ്, ഏഴാച്ചേരി സ്വദേശിയാണ്

പാലാ; പ്രവിത്താനം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ഏഴാച്ചേരി സ്വദേശിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണമില്ലായിരുന്ന ഇദ്ദേഹം ഇന്നലെ വരെ ഓട്ടോ ഓടിച്ചുവെന്നാണ് വിവരം.

ഉള്ളനാട് പി.എച്ച്. സി. യില്‍ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍മാരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിസല്‍ട്ട് ഇന്ന് വന്നപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ ഏഴാച്ചേരിയിലെ വീട്ടിലുണ്ട്.

ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് നീക്കും. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിഭാഗം അധികാരികളും രാമപുരം പഞ്ചായത്ത് അധികൃതരും അറിയിച്ചു.

join group new

You May Also Like

Leave a Reply