നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആശുപത്രി ഗെയിറ്റില്‍ ഇടിച്ച് കമ്പി തലയില്‍ തുളച്ച് കയറി യുവാവ് മരിച്ചു

ചങ്ങനാശേരി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആശുപത്രി ഗെയിറ്റില്‍ ഇടിച്ച് കമ്പി തലയില്‍ തുളച്ച് കയറി യുവാവ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം വേടന്‍പറമ്പില്‍ തോമസിന്റെ (മോനിച്ചന്‍)മകന്‍ സെബാസ്റ്റ്യന്‍ തോമസ് (ബിജു- 44) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെ ചങ്ങനാശേരി ഐ സി ഒ ജംഗ്ഷനില്‍ ഉദയഗിരി ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്. ചന്ദനക്കുട ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ തൃക്കൊടിത്താനത്തെ വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഉദയഗിരി ആശുപത്രിയുടെ ഗെയിറ്റിലിടിച്ചാണ് അപകടമുണ്ടായത്.

Advertisements

തെറിച്ചു വീണ ബിജുവിന്റെ തലയില്‍ കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആദ്യം ഉദയഗിരി ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ ബിജു മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്‌കാരം വീട്ടിലെ ശുശ്രുഷക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം തൃക്കൊടിത്താനം സെന്റ് സേവ്യര്‍ ഫെറോന ചര്‍ച്ച് സെമിത്തേരിയില്‍. ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വെറ്റില കച്ചവടം നടത്തിവരുകയായിരുന്നു ബിജു.

മാതാവ്: ചിന്നമ്മ തോമസ്.
ഭാര്യ: ജോല്‍സനാ സെബാസ്റ്റ്യന്‍,
മക്കള്‍: സാല്‍വിന്‍, സയന്‍.
സഹോദരി: ബിന്ദു.

You May Also Like

Leave a Reply