പരസ്യം എന്ന് പറഞ്ഞാല്‍ ഇതാണ് പരസ്യം

കാഞ്ഞിരപ്പളളിയില്‍ നിന്നും എരുമേലിക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ച ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ താരം. കാഞ്ഞിരപ്പളളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിന്റെ സോഷ്യല്‍ സര്‍വീസ് പരസ്യമാണ് വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ശ്രദ്ധേയമായത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച പരസ്യ ബോര്‍ഡിലെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ച. കാഞ്ഞിരപ്പളളി എരുമേലി റോഡില്‍ ഇന്നലെ രാത്രി നടന്ന ബൈക്ക് അപകടത്തില്‍ രണ്ടു ജീവനുകള്‍ പൊലിഞ്ഞതോടെയാണ് അതേ റോഡില്‍ ഏതാനം മീറ്ററുകള്‍ അകലെ ‘അമിതവേഗം പണി തരും’ എന്ന ക്യാപ്ഷനോടെ നില്‍ക്കുന്ന ആ മുന്നറിയിപ്പ് ബോര്‍ഡ് നല്‍കുന്ന സന്ദേശം കൂടുതല്‍ ചര്‍ച്ചയായത്. നൈവ മീഡിയയുടെ സ്ഥാപക ഡയറക്ടറും, ഒരു പതിറ്റാണ്ടിലേറെയായി ബ്രാന്‍ഡിംഗ് കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ ശ്രദ്ധേയനുമായ ടിബിന്‍ ജെ കാഞ്ഞിരപ്പള്ളിയാണ് ഇത്തരത്തിലൊരു പരസ്യമൊരുക്കിയതിനു പിന്നില്‍. മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിന് ആകര്‍ഷകമായ ഒരു പരസ്യമെന്നതിലുപരി പൊതുജനങ്ങള്‍ക്ക് വളരെ കുറഞ്ഞ…

Read More

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19

സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24…

Read More

കോട്ടയം ജില്ലയില്‍ ഇന്ന് 2485 പേര്‍ക്ക് കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്, 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗബാധ

കോട്ടയം ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേര്‍ കോവിഡ് ബാധിതരായി. 87428 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29765 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-246പാമ്പാടി-165ഏറ്റുമാനൂര്‍-89മുണ്ടക്കയം-86 കൂരോപ്പട-79ചങ്ങനാശേരി-65ചിറക്കടവ്-58മാടപ്പള്ളി-57 കടുത്തുരുത്തി-55മുത്തോലി-54രാമപുരം-53കറുകച്ചാല്‍-52 മണര്‍കാട്-49എലിക്കുളം-48പാലാ, ആര്‍പ്പൂക്കര-45പാറത്തോട്, അതിരമ്പുഴ-42 കാഞ്ഞിരപ്പള്ളി, നീണ്ടൂര്‍, വാഴൂര്‍ -38മുളക്കുളം-37പുതുപ്പള്ളി-34 വാകത്താനം, അയ്മനം, അയര്‍ക്കുന്നം-33കങ്ങഴ,…

Read More

കാഞ്ഞിരപ്പള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് ലക്ഷങ്ങള്‍ വിലവരുന്ന 20 കിലോ കഞ്ചാവും 150 ഗ്രാം ഹാഷിഷ് ഓയിലും; 2 യുവാക്കള്‍ അറസ്റ്റില്‍

ഇരുപത് കിലോയോളം കഞ്ചാവും, 150 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയില്‍. ആലപ്പുഴ ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാന്റില്‍ വച്ച് പോലിസിന്റെ പിടിയിലായത്. ആലപ്പുഴ നെടുമുടി സ്വദേശിയായ വിനോദ് ഔസേഫ് (28), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജെബി ഗെയിംസ് (30) എന്നിവരെയാ ണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സ്ഥിരം കഞ്ചാവും മയക്കുമരുനിന്റെയും അടിമകളാണെന്നും പോലീസ് പറഞ്ഞു. കമ്പത്തു നിന്നും ബസ് മാര്‍ഗം കഞ്ചാവും ഓയിലും ആലപ്പുഴയിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതി. വിപണിയില്‍ അഞ്ച് ലക്ഷത്തിലധികം വിലവരുന്നതാണ് പിടിച്ചെടുത്ത സാധനങ്ങള്‍. കാഞ്ഞിരപ്പള്ളി സിഐ ബിജുവിന്റെയും എസ്.ഐ. എല്‍ദോയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Read More

അരുവിത്തുറ തിരുനാള്‍ കൊടിയേറ്റ് ഇന്ന് വൈകുന്നേരം നാലിന്

അരുവിത്തുറ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റ് ഇന്ന് വൈകുന്നേരം 04.00 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കും. തുടര്‍ന്ന് തിരുനാളിനോട് അനുബന്ധിച്ചു നടക്കുന്ന പുറത്തുനമസ്‌കാരം (റംശാ) പ്രാര്‍ഥനയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പുറത്തു നമസ്‌കാരത്തിനുശേഷം ആഘോഷമായ ജപമാല പ്രദക്ഷിണം (പള്ളി ചുറ്റി) ഉണ്ടായിരിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍. കൊടിയേറ്റിന്റെയും പുറത്തുനമസ്‌കാരത്തിന്റെയും തല്‍സമയ സംപ്രേഷണം അരുവിത്തുറ പള്ളിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും, എസ്. ജി. സി. ചാനലിലും ലഭ്യമാണ്.

Read More

കോവിഡ് പ്രതിരോധത്തിന് പ്രായം പ്രശ്‌നമല്ല; 104കാരി അന്നം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് വേറിട്ട കാഴ്ചയായി

പ്രായത്തെ വെല്ലുന്ന മനക്കരുത്തോടെയാണ് വാര്‍ധക്യ അവശതകളെ അവഗണിച്ച് അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ 104കാരി അന്നം അങ്കമാലി താലൂക്കാശുപത്രിയിലത്തെി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മഹാമാരി വീണ്ടും ഭീതി സൃഷ്ടിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊര്‍ജിതമാക്കി. അതോടെയാണ് കോവിഡ് വാക്‌സിന്‍ തീര്‍ക്കുന്ന സംരക്ഷണ വലയത്തിലെ കണ്ണിയാവാന്‍ പ്രായം വകവെക്കാതെ അന്നവും എത്തിയത്. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്കാശുപത്രിയിലെത്തി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 104 കാരി കോവിഡ് വാക്‌സിന്‍ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുരത്താന്‍ അധികാരികള്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയത്…

Read More

എല്ലാ മതങ്ങളുടെയും അടിസ്ഥാനം വേദാന്തം: കാ.ഭാ. സുരേന്ദ്രന്‍

എല്ലാ മതങ്ങളുടെയും അടിസ്ഥാനം വേദാന്തം ആണെന്ന് ആര്‍.എസ്.എസ്. പ്രാന്ത സഹ സമ്പര്‍ക്ക പ്രമുഖ് കാ.ഭാ.സുരേന്ദ്രന്‍. വേദാന്തസാരത്തെ കര്‍മ്മത്തിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് യുവാക്കളുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി നടക്കുന്ന 28-ാമത് മീനച്ചില്‍ ഹിന്ദു മഹാസംഗമത്തില്‍ യുവ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യവും ദിശാബോധവുമുള്ള യുവജനതയാണ് ഒരു നാടിന്റെ സമ്പത്തെന്ന് അദ്ദേഹം തുടര്‍ന്നു. പ്രസിദ്ധമായ സര്‍വ്വകലാശാലകളില്‍ പോലും ലഹരിക്ക് അടിമപ്പെട്ട അരാജകവാദികളാണ് ഇന്ന് അരങ്ങുവാഴുന്നത്. സ്വാമിയുടെ ദേശഭക്തിയും ധീരതയുമാണ് പിന്നീട് വന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പ്രചോദനം. വിദേശത്തും സ്വദേശത്തും ഭാരതീയത ചവിട്ടി അകറ്റുകയുംഅപമാനിക്കപ്പെടുകയും ചെയ്ത അവസരത്തിലാണ് സ്വാമിയുടെ ഉദയം. പുലിയെ മടയില്‍ ചെന്ന് നേരിടണമെന്ന തത്വം പ്രാവര്‍ത്തികമാക്കി കൊണ്ട് അദ്ദേഹം ഭാരതത്തിന്റെ മഹത്വം ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു. ഭാരത ചരിത്രത്തിലെ ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു അത്. ലോകത്ത് ഒട്ടെല്ലാ രാജ്യങ്ങളിലും യുദ്ധ വകുപ്പ് ഉള്ളപ്പോള്‍ നമുക്കുള്ളത് പ്രതിരോധവകുപ്പാണ്.…

Read More

എസ്ബിഐയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പോലീസും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തൊഴില്‍ തട്ടിപ്പു നടത്തുന്നത്തിനെതിരെ എസ് ബി ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാര്‍ എസ് ബി ഐ യുടേതിന് സമാനമായ വെബ്‌സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ് ബി ഐ ല്‍ ജോലിക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍ എന്ന പേരില്‍ ആളുകളുടെ പേരുവിവരം വ്യാജ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം നിയമന ഉത്തരവ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കയിരിക്കുന്നത്. നിയമനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെയോ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെയോ പേര് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറില്ലെന്ന് എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പറോ രെജിസ്‌ട്രേഷന്‍ നമ്പറോ മാത്രമേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. തെരെഞ്ഞെടുക്കപ്പെടുന്നവരെ വിവരം വ്യക്തിപരമായി അറിയിക്കും. ഇതിനായി ഇമെയില്‍ എസ് എം എസ്, തപാല്‍ സൗകര്യങ്ങളാണ് ഉപയോഗിക്കുക. നിയമന നടപടികളുടെ എല്ലാ വിവരങ്ങളും പ്രസിദ്ധീരിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും അറിയിപ്പ്…

Read More

സിതാറാം യച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

സി പി എം (എം) സെക്രട്ടറി സിതാറാം യച്ചൂരിയുടെ മകന്‍ ആശിശ് യച്ചുരി (36) കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി ഗുഡ്ഗാവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ആശിശ് യച്ചുരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അടക്കമുള്ള നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Read More

കോട്ടയം ജില്ലയിലെ സ്ഥിതി അതിഗുരുതരമെന്ന് കളക്ടര്‍; അതി ജാഗ്രത വേണ്ട സമയം, കൂടുതല്‍ കേസുകളും കുടുംബത്തിനകത്തു നിന്നും ഫംഗ്ഷനുകളില്‍ നിന്നും

കോട്ടയം: ജില്ലയിലെ സ്ഥിതി അതിഗുരുതരമെന്നും അതി ജാഗ്രത വേണ്ട സമയമാണെന്നും ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ്. കോട്ടയത്ത് ആദ്യമായി 2000 കടന്ന് പ്രതിദിന കോവിഡ് കണക്ക് കുതിച്ചിരിക്കുകയാണ്. 20ന് അടുത്താണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഏറെ ഗുരുതരമായ സാഹചര്യമാണെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രണ്ടു കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. സിഎഫ്എല്‍ടിസികളും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഇതേ നിരക്കില്‍ വ്യാപനം തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് ഉണ്ടാകുന്നത്. വിവിധ ഫംഗ്ഷനുകളില്‍ പങ്കെടുക്കുന്നവര്‍ക്കും രോഗബാധ കൂടുതലായി കാണപ്പെടുന്നുണ്ട്. കോട്ടയം ജില്ലയില്‍ നിലവിലുള്ള എട്ട് ക്ലസ്റ്ററുകളില്‍ നാലെണ്ണവും മൃത സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ്. ഈ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ സാധിക്കുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കുക തന്നെ ചെയ്യണം. ഏതെങ്കിലും പരിപാടി സംഘടിപ്പിക്കുന്നവര്‍ 75 പേര്‍ എന്ന സര്‍ക്കാരിന്റെ…

Read More